Thursday, December 26, 2024
Latest

എഞ്ചിനീയറിം​ഗ് ബിരുദധാരികളെ ആർമി വിളിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 9


ദില്ലി: ഇന്ത്യൻ ആർമിയിൽ   ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ്  അവസരം. ആകെ 40 ഒഴിവാണുള്ളത്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.  അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-27 വയസ്സ് ആണ് പ്രായപരിധി.  1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകർ.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.


Reporter
the authorReporter

Leave a Reply