പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് 9495731422 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ വർക്ക് തുടങ്ങിയ മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 670 രൂപ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. 45 വയസ്സിന് താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് രാവിലെ ഒൻപത് മണിക്ക് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും അസ്സൽ രേഖകളുമായി മെഡിക്കൽ കോളേജിലെ അറോറ ഓഡിറ്റോറിയത്തിൽ ഹാജരാകണം. ഫോൺ – 04952357457.
കമ്പ്യൂട്ടർ ഹാർഡ് വെയർ, അക്കൗണ്ടിങ് കോഴ്സുകൾ
കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്‍ററിന്‍റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡാറ്റാ എൻട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്‍റ് നെറ്റ് വർക്കിങ്ങ് കോഴ്സുകളിലേക്ക് lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ ഓഫീസുമായി ബന്ധപെടുക ഫോൺ – 0495 2720250, 9995334453.
സംരംഭകര്‍ക്കായി ഉത്പന്ന നിര്‍മ്മാണ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ നവംബര്‍ 24 മുതല്‍ 28 വരെ സംരംഭകര്‍ക്കായി ലാറ്റക്‌സ്, ഡ്രൈ റബ്ബര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓഫീസില്‍ നേരിട്ടോ,
ഇ-മെയില്‍ വഴിയോ, ഫോണ്‍
നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിന്‍ 676122. ഇമെയില്‍ – adcfscmanjeri@gmail.com. ഫോണ്‍ – 9846141688, 0483-2768507.
ശുചിത്വമിഷനില്‍ സ്‌റ്റൈഫന്റോടു കൂടി ഇന്റ്റേണ്‍ഷിപ്പിന് അവസരം
തിരുവന്തപുരം ജില്ലാ ശുചിത്വ മിഷനിലെ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്റ്റേണിനെ നിയമിക്കുന്നു. ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം/ബിരുദാനന്തര ബിരുദം/ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പോസ്റ്റര്‍ ഡിസൈനിങ്, വീഡിയോ എഡിറ്റിംഗ് എന്നിവ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബർ ഏഴിന് രാവിലെ 11.30 ന് സര്‍ട്ടിഫിക്കറ്റുകളും ആയി കുടപ്പനകുന്ന് കളക്ടറേറ്റിലെ ബി-ബ്ലോക്ക് നാലാം നിലയില്‍ ജില്ല ശുചിത്വമിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണം.










