കോഴിക്കോട്: കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ, സംഗീതകലാപഠന
ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സംഗീത ക്ലാസ്സിലേക്ക് കർണ്ണാടക സംഗീതം വായ്പാട്ടിൽ വിദഗ്ദ്ധ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സംഗീതാഭിരുചിയുള്ള പ്രായഭേദമന്യേ ഏവർക്കും പ്രവേശനം നല്കുന്നതാണ്. സ്കൂളിലും കോളേജിലും പഠിക്കുന്നവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പ്രത്യേക സമയക്രമീകരണം.
അപേക്ഷകൾ ബയോഡാറ്റ,ഫോട്ടോ സഹിതം സെക്രട്ടറി, കെ.രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ, പൂതേരി ബിൽഡിംഗ്സ്, കോഴിക്കോട്- 4
Kraghavanmasterfoundation@gmail.com
എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
ഫോൺ:
9447757762
8547586885