കോഴിക്കോട്:ദി പുവർ ഹോംസ് സൊസൈറ്റിക്ക് കീഴിലുള്ള വെസ്റ്റ് ഹിൽ ഓൾഡ് ഏജ് ഹോമിൽ ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു.
പ്രമുഖ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ എപി മുരളീധരൻ മാസ്റ്റർ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുധീഷ് കേശവപുരി , വൈസ് പ്രസിഡൻ്റ് എം.രാജൻ, ജോ. സെക്രട്ടറി പി. രാജനന്ദിനി, ട്രഷറർ ടി വി ശ്രീധരൻ സൂപ്രണ്ട് റീജാബായി എന്നിവർ സംസാരിച്ചു.
ഓണപൂക്കളമിടൽ, ഓണക്കോടി വിതരണം, ഓണ സദ്യ , ഓണക്കളികൾ, വിവിധ കലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. രാമകൃഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂളിലെയും റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.