എറണാകുളം: ഉദയംപേരൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കണ്ടനാട് ജി.ബി സ്‌കൂളിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇവിടെ അങ്കണവാടിയാണ് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. രാവിലെ 9.30 ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെ ഓടിട്ട മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.
ഈ സമയത്ത് കുട്ടികള്‍ ക്ലാസില്‍ ഉണ്ടാകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ ആയ മാത്രമാണ് അപകട സമയത്ത് ഉണ്ടായിരുന്നത്.
കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതതിനെ തുടര്‍ന്ന് സകൂള്‍ അവിടേയ്ക്ക് മാറ്റി. നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്.