HealthLatest

“അംഗന സ്ത്രീരോഗ സ്പെഷ്യാലിറ്റി ക്ലിനിക് ഉദ്ഘാടനം – സൗജന്യ സ്ത്രീരോഗ മെഡിക്കൽ ചെക്ക് അപ്പ് ക്യാമ്പ് – സൗജന്യ ഷുഗർ കൊളെസ്ട്രോൾ തൈറോയ്ഡ് പരിശോധന”


അന്താരാഷ്ട്ര വനിതാ ദിനചാരണത്തിന്റെ ഭാഗമായി കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററിൽ “അംഗന സ്ത്രീരോഗ സ്പെഷ്യാലിറ്റി ക്ലിനിക്” ആരംഭിക്കുന്നു. മാർച്ച്‌ 8ന് രാവിലെ 10 മണിക്ക്, മാതൃഭൂമി ഡിജിറ്റൽ ബിസിനസ്‌ ഡയറക്ടർ മയൂര. എം. എസ് ക്ലിനിക് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തോട് അനുബന്ധിച്ചു, വിദഗ്ധ ലേഡി ഡോക്ടർ നയിക്കുന്ന സൗജന്യ സ്ത്രീരോഗ മെഡിക്കൽ ചെക്ക് അപ് ക്യാമ്പും, സൗജന്യ ഷുഗർ, കൊളെസ്ട്രോൾ, തൈറോയ്ഡ് പരിശോധനയും സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന, ആദ്യം രജിസ്റ്റർ ചെയ്യുന്ന നിശ്ചിത എണ്ണം പേർക്ക്, സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, സൗജന്യ ഷുഗർ, കൊളെസ്ട്രോൾ, തൈറോയ്ഡ് പരിശോധനയും, മരുന്നുകൾക്കും, ഉഴിച്ചിൽ, കിഴി മുതലായ ചികിത്സകൾക്കും, കിഴിവും ലഭിക്കുന്നതാണ്.

ആർത്തവ സംബന്ധമായ രോഗങ്ങൾ, അമിത രക്ത സ്രാവം, പി.സി.ഒ.ഡി , വെള്ളപോക്ക്, ഗർഭാശയ രോഗങ്ങൾ, മൂത്രക്കടച്ചിൽ, തൈറോയ്ഡ് രോഗങ്ങൾ, മുടികൊഴിച്ചിൽ, താരൻ, ആമവാതം, സന്ധിവാതം നടുവേദന, ടെൻഷൻ, പ്രസവശേഷമുള്ള മാനസിക പ്രശ്നങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയും, ഗർഭ ധാരണത്തിനു മുൻപുള്ള പരിചരണം, മാതൃഗേഹം പ്രസവാനന്തര ആയുർവേദ ഹോം കെയർ പദ്ധതി എന്നിവയും ക്യാമ്പിൽ ലഭ്യമായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കാനും, സൗജന്യ ഷുഗർ-കൊളെസ്ട്രോൾ -തൈറോയ്ഡ് പരിശോധനക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 9746732696, 0495 2302696


Reporter
the authorReporter

Leave a Reply