കോഴിക്കോട്: ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ജെ എം എ) മലബാര്‍ മേഖലാ മുന്‍ സെക്രട്ടറിയും ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി.കെ. സി ഷൈജലിന്റെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ജെ എം എ അനുസ്മരണ സമ്മേളനവും ഷൈജൽ മെമോറിയൽചാരിറ്റി ഫണ്ട് സമർപ്പണവും നടത്തുന്നതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഒക്‌ടോബര്‍ 17-ന് തിങ്കളാഴ്ച സരോവരത്തിനടുത്തുള്ള കെ പി എം ട്രിപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും . വിവിധ മേഖലകളിലെ 140 -ലേറെ പേരുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ഷൈജല്‍ ഓര്‍മ്മപ്പുസ്തകം എഴുത്തുകാരന്‍ പി കെ പാറക്കടവ് കവി കെ ടി സൂപ്പിക്ക് നല്‍കി പ്രകാശനം ചെയ്യും. ഷൈജൽ മെമോറിയൽ റിലീഫ് ഫണ്ട് പദ്ധതിയുടെ ഭാഗമായ ആദ്യ ധനസഹായം പാലേരി പാറക്കടവ് കരുണ പാലിയേറ്റീവ് കെയർ ഭാരവാഹി ഇ ജെ നിയാസ് സ്പീക്കറിൽ നിന്ന് ഏറ്റുവാങ്ങും.
അനുസ്മരണ പ്രഭാഷണം – പി കെ നവാസ് മാസ്റ്റർ നിർവ്വഹിക്കും. ജെ എം എ സംസ്ഥാന പ്രസിഡന്റ് – രവീന്ദ്രൻ ചെറുശ്ശേരി,വൈസ് പ്രസിഡന്റ് മുസ്തഫ വീർക്കണ്ടി,
ജ: സെക്രട്ടറി എ.കെ സാബു,രക്ഷാധികാരി പി വി ജോസ്, മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് കെ വി ഹസീബ് അഹമ്ദ്,ആബിദ് എ റഹീം പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ
ജെ എം എ മലബാർ റീജ്യൻ പ്രസിഡന്റ് എ കെ ജമീഷ് മസാദ്,പ്രൊഗ്രാം കൺവീനർ – മുസ്ഥഫ വീർക്കണ്ടി , എം പി വിശ്വനാഥൻ. എന്നിവർ
പങ്കെടുത്തു.