LatestPolitics

സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നതാവരുത് വികസന പദ്ധതികൾ : എൻ കെ റഷീദ് ഉമരി


കോഴിക്കോട്: വികസന പദ്ധതികൾ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും അവരുടെ ജീവിതം വഴിമുട്ടിക്കുന്നതും ആവരുതെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി. വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം ഒട്ടുമിക്ക വികസന പദ്ധതികളും സാധാരണക്കാരെ ഭീതിയിൽ ആഴ്ത്തുന്നതും അവരുടെ ജീവിതോപാധികളും കിടപ്പാടങ്ങളും നഷ്ടപ്പെടുത്തുന്നതുമാണ്. മുഴുവൻ ജനങ്ങൾക്കും ഗുണം കിട്ടുന്നതാവണം വികസന നയമെന്ന് അദ്ദേഹം പറഞ്ഞു. ലത്തീൻ കത്തോലിക്കാ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ് ഡി പി ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ 20% പൂർത്തിയായപ്പോൾ തന്നെ ശംഖുമുഖം അടക്കം 600 ഏക്കർ തീരദേശവും നൂറുകണക്കിന് വീടുകളും കടലെടുത്തിട്ടും അദാനിക്ക് വേണ്ടി സാധാരണക്കാരെ കൊല്ലാകൊല ചെയ്യുന്ന ക്രൂരത ഇടതു സർക്കാർ അവസാനിപ്പിക്കണമെന്നും റഷീദ് ഉമരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ എം എ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി ടി അഷ്‌റഫ്‌, ഷാനവാസ് മാത്തോട്ടം, റാഹിം ബേപ്പൂർ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply