കോഴിക്കോട്:നെല്ല് സംഭരണം ഉടൻ ആരംഭിക്കുക, നെൽകർഷകരുടെ ദുരിതത്തിന് അറുതി വരുത്തുക, കൃഷിയേയും കർഷകരെയും നശിപ്പിക്കുന്ന വന്യ ജീവി ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ.വി.കെ സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാറിൻ്റെ കുറ്റവും കുറവും കേന്ദ്രത്തിൻ്റെ മേൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഓഡിറ്റ് റിപ്പോട്ട് കൃത്യമായി നൽകുന്നതിൽ സംസ്ഥാന സർക്കാറാണ് വീഴചവരുത്തിയത്.കർഷകരുടെ കയ്യിൽ നിന്നും നെല്ല് സംഭരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പണം നൽകാൻ കേന്ദ്രം സജ്ജമാണ് എന്നാൽ കേരളം കൃത്യമായ കണക്കുകൾ നൽകുന്നില്ലെന്നും വി.കെ സജീവൻ പറഞ്ഞു.

കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് വാസുദേവൻ നമ്പൂതിരി അധ്യക്ഷം വഹിച്ചു.
ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാംദാസ് മണലേരി, ജില്ലാ പ്രസിഡണ്ട് കൃഷ്ണൻ പുഴയ്ക്കൽ, രാജേഷ് കായണ്ണ, സി പി ദിലീപൻ എന്നിവർ സംസാരിച്ചു.










