കോഴിക്കോട്:കോമ്പറ്റീഷൻ അക്ടിൻ്റെ പുതിയ ഭേദഗതികൾ ഉപഭോകതാക്കളുടെയും വ്യാപാരികളുടേയും ആവശ്യങ്ങൾ ഒരുപോലെ സമന്വയിപ്പിക്കുന്ന ഒന്നാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ജോയൻ്റ് ഡയറക്ടർ കെ.പി ആനന്ദ്.കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയും മലബാർ ചേംബർ ഓഫ് കോമേഴ്സും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ – കോഴിക്കോട് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ കോമ്പറ്റീഷൻ നിയമത്തിൻ്റെ പരിണാമത്തെ കുറിച്ചും പുതിയ ഭേദഗതികളുടെ പ്രാധാന്യത്തെ കുറിച്ചും കെ.പി ആനന്ദ് ഉദാഹരണങ്ങളിലുടെ വ്യക്തമാക്കി. എയർ ഇന്ത്യ, വിസ്താര വിമാന കമ്പനികളുടെ ലയനം വിമാന നിരക്കുകളെ എങ്ങിനെ ബാധിക്കുന്നുവെന്ന് കമ്മിഷൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കമ്മിഷൻ സൂക്ഷ്മമായി അവലോകനം ചെയ്യുകയാണ് എന്നും സദസ്സിലെ സംശയങ്ങൾക്ക് മറുപടി നൽകവെ അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറുകിട വ്യവസായങ്ങൾ കൂടുതൽ ഉള്ള കോഴിക്കോട് കോമ്പറ്റീഷൻ ആക്ടിനെ കുറിച്ച് അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ മലബാർ ചേംബർ പ്രസിഡൻ്റ് എം.എ മെഹബൂബ് അഭിപ്രായപ്പെട്ടു.
സെമിനാറിൽ വൈസ് പ്രസിഡണ്ട് നിത്യാനന്ദ കമ്മത്ത്, ഐ.സി.എ.ഐ ചെയർപേഴ്സൺ ശ്രീപ്രിയ ഹരീഷ് എന്നിവർ സംസാരിച്ചു.