കോഴിക്കോട്:തുരങ്കപാതക്കൊപ്പം ബദൽപാതക്കും ചിറക് മുളക്കുകയാണ്.വയനാടിനേ പോലെ തിരുവമ്പാടിയുടെയും ഏറെ നാളായുള്ള ആഗ്രഹമായ ചുരം ബദൽപാതയുടെ നടപടികൾ ആരംഭഘട്ടത്തിലേക്ക് കടക്കുകയാണ്.ചുരം ബദൽപാതയായ ചിപ്പിലിത്തോട് -മരുതിലാവ്-തളിപ്പുഴ റോഡ് ഉൾപ്പെടുന്ന മലാപ്പറമ്പ് – മുത്തങ്ങ നാലുവരിപാതയുടെ ഡി.പി.ആറിന് ദേശിയ പാതാ അതോറിറ്റി ടെൻഡർ ക്ഷണിച്ചു.നേരത്തെ രണ്ടുവരി പാത നവീകരണത്തിനാണ് ശ്രമിച്ചിരുന്നതെങ്കിലുംപിന്നീട് നാലുവരി പാതയായി നിശ്ചയിക്കുകയായിരുന്നു.ചിപ്പിലിത്തോട് ബൈപ്പാസ് നിർമ്മാണം സംബന്ധിച്ച് 2024 സെപ്തംബർ 7 ന് ആർ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിക്കുകയും ബിഷപ്പ് ഹൗസിൽ അവലോകന യോഗം ചേരുകയും ചെയ്തിരുന്നു.പിന്നീട് കോടഞ്ചേരി,പുതുപ്പാടി,വൈത്തിരി പഞ്ചായത്തുകളുടെ അനുമതി പത്രം ലഭ്യമാക്കി.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടലിന്റെ ഫലമായാണ് ഇപ്പോൾ ദേശിയപാതാ അതോറിറ്റി നാലുവരിപാത നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നത്.ചിപ്പിലിത്തോട് ചുരം ബൈപ്പാസിനൊപ്പം കൊടുവള്ളി,താമരശ്ശേരി,മീനങ്ങാടി,
ബത്തേരി എന്നിവിടങ്ങളിലും ബൈപ്പാസുകൾ ഉണ്ടാവും.ഇതോടെ ചുരം പാതയുടെ സംരക്ഷണത്തിനും ഗതാഗതക്കുരുക്കിന് പരിഹാരവുമാവുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് പറഞ്ഞു.