GeneralLatest

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി


കോഴിക്കോട് ;വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഇതോടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നേരത്തെ, കാണാതായ ഒരു പെൺകുട്ടിയെ മൈസൂരിനടുത്തെ മാണ്ഡ്യയിൽ നിന്നും കണ്ടെത്തി. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു ഈ പെൺകുട്ടി. കാണാതായതില്‍ നാലു പേർ 14 വയസുള്ളവരാണ്. ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നെത്തിയ കുട്ടികള്‍ ബെംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രിയോടെ ബെംഗുളൂരുവില്‍ എത്തിയിരുന്നു.


Reporter
the authorReporter

Leave a Reply