കോഴിക്കോട് : എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അരുൺ കെ എസിന്റെ നേതൃത്വത്തിലുള്ള ജാഥ ഡിസംബർ രണ്ടിന് കോഴിക്കോട് നഗരത്തിലെത്തിത്തും. ജാഥാ സ്വീകരണം വിജയിപ്പിക്കാനായി സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് എഐടിയുസി ഹാളിൽ നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ നാസർ, സിപിഐ സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി പി വി മാധവൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, അസീസ് ബാബു എന്നിവർ സംസാരിച്ചു. അനു കൊമ്മേരി സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികൾ: പി കെ നാസർ (ചെയർമാൻ), പി വി മാധവൻ, അസീസ് ബാബു, യു സതീശൻ (വൈസ് ചെയർമാൻമാർ), എ ടി റിയാസ് അഹമ്മദ് (കൺവീനർ), സുജിത്ത് കെ, നിപുൺ (ജോ. കൺവീനർമാർ), അനൂപ് കൊമ്മേരി (ട്രഷർ).