Sunday, December 22, 2024
LatestPolitics

മെഡിക്കൽ കോളേജിലെ പീഢനത്തിന് കാരണം സിപിഎമ്മിൻ്റെ സെൽഭരണം ; അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:  മെഡിക്കൽ കോളേജിലെ പീഢനത്തിന് കാരണം സിപിഎമ്മിൻറെ സെൽഭരണമാണെന്നും സർക്കാർ സംരക്ഷണ സംവിധാനത്തിനുളളിൽ മെഡിക്കൽ കോളേജ് സർജിക്കൽ ഐസിയുവിൽ യുവതി പീഡിപ്പിക്കപ്പെട്ടാൽ ഒന്നാം പ്രതി സർക്കാർ തന്നെയാണെന്നും ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.സിപിഎം നേതാക്കൾ കത്ത് കൊടുത്ത് പിൻവാതിലിലൂടെ നിയമിച്ച ക്രിമിനൽ സംഘങ്ങളുടെ വിഹാരകേന്ദ്രമായി മലബാറിലെ പ്രധാന ആതുരാലയമായ മെഡിക്കൽ കോളേജ് മാറി.ജില്ലാകലക്ടർ,ഡെപ്യൂട്ടി കലകടർ,മേയർ ,ജില്ലാപഞ്ചയത്ത് പ്രസിഡൻറ്,കോർപറേഷൻ സെക്രട്ടറി,ജില്ലാവികസന കമ്മീഷണർ എല്ലാം വനിതകളായ ജില്ലയിലാണ് മെഡിക്കൽ കോളേജ് ഐസിയുവിൽ ഓപറേഷൻ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലുളള പ്രതികരിക്കാൻ ശേഷിയില്ലാത്ത യുവതി പീഡിപ്പിക്കപ്പെട്ടത്.പിന്നീട് തൈറോഡ് രോഗിയായ ഇരയുടെ ഡിസ്ചാർജ് നീട്ടിക്കൊണ്ടുപോവുകയും സിപിഎം യൂണിയണിൽപ്പെട്ട ജീവനക്കാർ സാക്ഷിയെ ഭീഷണിപ്പെടുത്തി യുവതിയുടെ മാനത്തിന് വിലപറയുന്ന സാഹചര്യവുമുണ്ടായി.ആശുപത്രി നിയന്ത്രിക്കുന്നത് സൂപ്രണ്ടും,പ്രിൻസിപ്പാളും ഒന്നുമല്ല സിപിഎം കേന്ദ്രങ്ങളാണ് എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്.മുമ്പ് പൊളളലേറ്റ യുവതിയെ പീഡിപ്പിച്ചതും ഇവിടെയാണ്.കേരളത്തിൽ ആതുരാലയങ്ങളിൽ പോലും സ്ത്രീകൾക്ക് രക്ഷയില്ലെന്നും കഴിഞ്ഞ ആറുവർഷത്തിനിടയിൽ കേരളത്തിൽ 98000 സ്ത്രീപീഡന കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുളളതന്നും സജീവൻ കൂട്ടിച്ചേർത്തു.ആതുരാലയങ്ങൾ സ്ത്രീപീഡനകേന്ദ്രമാവുന്നതിനെതിരെ മഹിളാമോർച്ച കോഴിക്കോട് ജില്ലാകമ്മറ്റി മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവൻ.മഹിളാ മോർച്ച ജില്ലാപ്രസിഡൻറ് അഡ്വ.രമ്യമുരളി അദ്ധ്യക്ഷയായി.മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.ബിജെപി മഹിളാമോർച്ചാ നേതാക്കളായ പി.രമണിഭായി,കെ.പി.വിജയലക്ഷ്മി,അനിതാ ഏറങ്ങാട്ട്,കെ.രജിത,സോമിത ശശികുമാർ,ശ്രീജ സി നായർ,ശോഭാസദാനന്ദൻ,സഗിജ കോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply