GeneralPolitics

മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: പി.കെ.കൃഷ്ണദാസ്

Nano News

നാദാപുരം: വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ ആളപായം കുറവാണെങ്കിലും കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കെടുപ്പ് പൂര്‍ത്തിയാക്കി മതിയായ നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. വിലങ്ങാട് കുറ്റല്ലൂര്‍ ഭാഗങ്ങളിലെ നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വീടും,കൃഷിയും,ഭൂമിയും എല്ലാം നഷ്ടപ്പെട്ടവരും ഉണ്ട്.ആദ്യം യഥാര്‍ത്ഥ നഷ്ടം കണക്കാക്കണം.സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റവന്യൂ അധികൃതര്‍ നഷ്ടത്തെ സംബന്ധിച്ച കണക്കുകള്‍ എടുത്തിട്ടില്ലെന്ന പരാതിയും നിലനില്ക്കുന്നുണ്ട്. പ്രാഥമികമായി ജീവിതം പുനരാരംഭിക്കാനുളള നടപടികള്‍ക്കു പുറമെ മതിമായ നഷ്ടപരിഹാരം നല്‍കിയെങ്കില്‍ മാത്രമേ അവര്‍ക്ക് ജീവിതം തിരിച്ചു പിടിക്കാന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ. വി.കെ.സജീവന്‍,സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി.പ്രകാശ്ബാബു,സംസ്ഥാന സമിതിയംഗം രാമദാസ് മണലേരി,കെ.ടി.കെ.ചന്ദ്രന്‍,കെ.കെ.രഞ്ജിത്ത്,എം.സി.അനീഷ്കുമാര്‍,അഖില്‍ നാളോംകണ്ടി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.


Reporter
the authorReporter

Leave a Reply