കോഴിക്കോട് :കുറ്റ്യാടി ചുരം റോഡിൽ പൂതംപാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
കർണാടകയിൽ നിന്നും ഫ്രൂട്ട്സുമായി
കൊച്ചിയിലേക്ക് പോവുകയായിരുന്ന വാൻ ചുരം ഇറങ്ങിക്കഴിഞ്ഞ്
പൂതംപാറയിലെ വളവ് തിരിയുന്നതിനിടയിൽ തല കീഴായി മറിയുകയായിരുന്നു.വാഹനം മരത്തിൽ
തട്ടി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.വണ്ടിയിൽ ഉണ്ടായിരുന്ന
കർണാടക വിജയനഗർ സ്വദേശിയായ നവീൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 













