മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ധാരുണാന്ത്യം.
മലപ്പുറം കീഴുപറമ്ബ് ഓത്തുപള്ളിപുറായ് കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് മരിച്ചത്.
അരീക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.
വളവിൽ ബസ്സ് അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്തതണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയാണ്.