Friday, December 27, 2024
LatestPolitics

മന്ത്രി അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പം, മുന്നണിയിൽ പരാതിപ്പെടുമെന്ന് അബ്ദുൾ വഹാബ്


കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഒരു വിഭാഗത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്നുവെന്ന് ഐഎൻഎൽ നേതാവ് എ പി അബ്ദുൾ വഹാബ്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും മന്ത്രി തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയിൽ മന്ത്രിക്കെതിരെ പരാതിപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

ഐ എൻ എൽ അബ്ദുൾ വഹാബ് വിഭാഗമല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ വിതരണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അംഗത്വ ക്യാമ്പയിനിലൂടെ 50000 പേരെ ചേർത്തു. 59 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഐ എൻ എൽ കേരള  പുതിയ സംസ്ഥാന പ്രസിഡന്റായി എ പി അബ്ദുൾ വഹാബിനെയാണ് യോഗം തെരഞ്ഞെടുത്തത്. സി പി നാസർ കോയ തങ്ങളാണ് പുതിയ ജനറൽ സെക്രട്ടറി. മുസ്ലിം വഖഫ് ബോർഡിന്റെ സ്വത്തുക്കൾ തിരിച്ച് പിടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് ഐ എൻ എൽ കേരളയുടെ സംസ്ഥാന കൗൺസിൽ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അബ്ദുൾ വഹാബ് അറിയിച്ചു.


Reporter
the authorReporter

Leave a Reply