Local News

വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു

Nano News

വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്.

മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി.

എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടുവ കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാനക്കുഴിയിലേക്ക് തിരിച്ചു. മയക്കുവെടി വെച്ച് കടുവയെ പുറത്തെടുക്കും.


Reporter
the authorReporter

Leave a Reply