ഏറ്റുമാനൂർ :വെമ്പള്ളിയിൽ വിരണ്ടോടിയ ആന പാപ്പാനെ കുത്തി.
വൈലാശ്ശേരി അർജുനൻ എന്ന ആനയാണ് വിരണ്ടത്.
തുടർന്ന് തളയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒന്നാം പാപ്പാൻ സജിയെയാണ് ആന ആക്രമിച്ചത്.
തിരക്കേറിയ ഏറ്റുമാനൂർ വെമ്പള്ളി റോഡിൽ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ഉത്സവത്തിന് ശേഷം തിരികെ അങ്കമാലിയിലേക്ക് കൊണ്ടുപോകുമ്പോൾ വെള്ളം കുടിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് ആന വിരണ്ട തെന്നാണ് വിവരം.
കുത്തേറ്റ ഒന്നാം പാപ്പാൻ സജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹത്തിൻ്റെ കാലിനേറ്റ പരിക്ക് ഗുരുതരമല്ല.
ആന വിരണ്ടതോടെ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ സമീപത്തെ റബ്ബർ തോട്ടത്തിൽ ആനയെ തളച്ചു.
കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു.










