കോഴിക്കോട് :ലിറ്റിൽ ഡാഫോഡിൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ രാമചന്ദ്രൻ നായർ നിർമ്മാണവും കഥാ സംയോജനവും വി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു സ്കൂളിന്റെ കഥ എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി . ആഴ്ചവട്ടം കേരളകലയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഥമ പ്രസിഡന്റുമായ പി വി ഗംഗാധരൻ പോസ്റ്റർ പ്രകാശനം ചെയ്തു.
സമൂഹത്തിലെ പുതിയ സാഹചര്യത്തിൽ കുട്ടികൾ ക്കായി ഒരു സിനിമ തയ്യാറാക്കുന്നത് എന്ത് കൊണ്ടും പ്രസക്തിയുണ്ടെന്ന് പി വി ഗംഗാധരൻ പറഞ്ഞു. നിർമ്മാതാവ് എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ടി മുരളീധരൻ , സംവിധായകൻ വി ഉണ്ണികൃഷ്ണൻ സംസാരിച്ചു.
ഒരു വിദ്യാർത്ഥിയുടെയും പ്രധാന അധ്യാപകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം അതിനുള്ള കാരണം സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്.
ഛായാഗ്രഹണം അനുരാജ്, സംഗീതം സാജൻ കെ റാം. ഗാനരചന ഷാബി പനങ്ങാട്, പ്രൊഡക്ഷൻ ഡിസൈൻ സതീഷ് , വസ്ത്രാലങ്കാരം ഷാജഹാൻ, പ്രൊഡക്ഷൻ മാനേജർ രതീഷ് പട്ടാമ്പി . ചിത്രം വൈകാതെ തിയ്യറ്ററിൽ എത്തും