Local News

മകള്‍ക്കൊപ്പം ട്രെയിനില്‍ കയറിയ മാതാവ് പിടിവിട്ടു വീണ് മരിച്ചു

Nano News

ഫറോക്കില്‍ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണ യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിന്‍ വില്ലയില്‍ ഹാഷിമിന്റെ ഭാര്യയായ വാഹിദയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതാന്‍ മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷാ സെന്ററില്‍ എത്തി രണ്ടുപേരും മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

എറണാകുളം -നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ കയറുന്നതിനിടെ ഇവര്‍ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.


Reporter
the authorReporter

Leave a Reply