Tag: daughter

Local News

മകള്‍ക്കൊപ്പം ട്രെയിനില്‍ കയറിയ മാതാവ് പിടിവിട്ടു വീണ് മരിച്ചു

ഫറോക്കില്‍ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണ യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിന്‍ വില്ലയില്‍ ഹാഷിമിന്റെ ഭാര്യയായ വാഹിദയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതാന്‍ മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷാ സെന്ററില്‍ എത്തി രണ്ടുപേരും മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എറണാകുളം -നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ കയറുന്നതിനിടെ ഇവര്‍ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

General

മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 139 വര്‍ഷം തടവും പിഴയും

മലപ്പുറം: പരപ്പനങ്ങാടിയിലെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. സംഭവം മറച്ചു വച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതവും പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്‌സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. 2020 മെയ് 21നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി 21നും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പിന്നീടും കുട്ടി സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ […]

Nano News  @2026. All Rights Reserved.