Politics

കോഴിക്കോട് ഫിഷറീസ് ഡി ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Nano News

ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി KMFR ആക്ടിലെ കരിനിയമങ്ങൾ റദ്ദാക്കണമെന്നും മത്സ്യത്തൊഴിലാളികളെ ബാധിയ്ക്കുന്ന മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോഴിക്കോട് ഫിഷറീസ് ഡി ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് പിപീതാംബരൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് എ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട ബോട്ട് ഓണേഴ്സ് അസോസ്സിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ ബിവീഷ് സെക്രട്ടറി അനിൽകുമാർ, BMPS സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ശ്രീനിവാസൻ, സെക്രട്ടറി വി പ്രഹ്ലാദൻ, ജില്ലാ ജനറൽ സെക്രട്ടറി സി വി അനീഷ് , പി മണി എന്നിവർ പ്രസംഗിച്ചു.


മാർച്ചിന് BMPS നേതാക്കളായ ശ്രീമതി സതി ബാലൻ, പി പി സന്തോഷ്, വി കെ രാമൻ, സംജാദ് , വിനായകൻ, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply