Local News

കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ച് ഒരാൾ മരിച്ചു

Nano News

മകളെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങി വരുന്നതിനിടെ കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു. ദേശീയപാത കണ്ണനൂരില്‍ നടന്ന കാര്‍ അപകടത്തില്‍ പൊള്ളാച്ചി കൊടൈക്കനാല്‍ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ തങ്കമുത്തുവിന്റെ മകനെയും ഭാര്യയെയും ബന്ധുവിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിയുകയായിരുന്നു.


Reporter
the authorReporter

Leave a Reply