General

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Nano News

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ വിരണ്ടോടിയ കാള ഇടിച്ചു വീഴ്ത്തി. കൂവപ്പള്ളി സ്വദേശിയായ കെഎ ആന്റണി(67)യെയാണ് ഇടിച്ചു വീഴ്ത്തിയത്. ഇയാളെ 26ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്കു സമീപം ദേശീയപാതയിലായിരുന്നു അപകടം.

പുതുക്കുഴിയില്‍ അറവുശാലയിലേക്കു കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്. രാത്രിയാണ് ഏകദേശം എട്ടുമണിയോടടുത്താണ് സംഭവം. ആന്റണി തന്റെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് കാളയുടെ ആക്രമണമുണ്ടായത്. നാട്ടുകാരും കാളയുടെ ഉടമയും ചേര്‍ന്ന് കാളയെ പിന്നീട് പിടിച്ചുകെട്ടി.


Reporter
the authorReporter

Leave a Reply