GeneralLocal News

മെഡിക്കൽ കോളേജിലെ നവജാത ശിശുകൾക്കു “ബേബി കിറ്റ് “നൽകി

Nano News

കോഴിക്കോട്: സൗത്ത് റോട്ടറി ക്ലബ്ബിന്റെ ചാർട്ടർ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ നവജാത ശിശുകൾക്കും ഉടുപ്പ് വിതരണം ചെയ്തു. മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ലീഡറും കോർപ്പറേഷൻ വാർഡ് കൗൺസിലൽ കൂടിയായ dr. പി ൻ അജിത നഴ്സിംഗ് ഹെഡ് ശ്രീജക്ക് നൽകികൊണ്ട് ഉത്ഘാടനം നിർവഹിച്ചു.

ഗൈനാകോളജി വിഭാഗം ഹെഡ് പ്രൊഫ. Dr. ജ്യോതി രമേശ്‌ ചന്ദ്രൻ മുഖ്യഥിതിയായി.സർക്കാർ സംവിധാനങ്ങൾക്കു പുറമെ റോട്ടറി നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് മുഖ്യ അതിഥി അഭിപ്രായപെട്ടു.

റോട്ടറി കാലിക്കറ്റ്‌ സൗത്ത് പ്രസിഡന്റ് പി സി കെ. രാജൻ അധ്യക്ഷത വഹിച്ചു.റോട്ടറി അസി. ഗവർണർ ജോർജ്തലാനി, സെക്രെട്ടറി dr. ശ്രീജിൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ബീന ബഹുലേയൻ,വിപിൻരാജ് സി എ, എന്നിവർ പ്രസംഗിച്ചു. Dr. സ്മിത സ്വാഗതവും ഞാനാ ശാന്ത്‌ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply