GeneralHealth

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി


കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ. ചികിത്സയ്ക്കായി എത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കിയതായി പരാതി. കളമശേരി സ്വദേശിനിയായ അനാമികയാണ് പരാതിക്കാരി.

ചികിത്സ തേടിയെത്തിയ 64കാരിക്ക് നല്‍കേണ്ട മരുന്നാണ് 34കാരിക്ക് മാറി നല്‍കിയത്. 64 കാരിയുടെ എക്‌സ് റേ റിപ്പോര്‍ട്ടുമായി അനാമികയുടെ റിപ്പോര്‍ട്ട് മാറിപ്പോയത് മൂലമെന്നാണ് റേഡിയോളജിസ്റ്റിന്റെ വിശദീകരണം.

നടുവേദനയും കാലുവേദനയുംമൂലമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. വീട്ടില്‍ ചെന്ന് എക്‌സറേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തനിക്ക് നല്‍കിയത് തന്റെ എക്‌സറേ റിപ്പോര്‍ട്ടല്ലെന്ന് മനസിലായത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ആശുപത്രി അധികൃതര്‍ക്കും യുവതി പരാതി നല്‍കി.


Reporter
the authorReporter

Leave a Reply