ദുബൈ: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളമായി യു.എ.ഇയിലെ ദുബൈ കിസൈസ് അല്‍തവാറില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന പ്രസ്റ്റോ ബിസിനസ് സര്‍വീസ് അതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അസാധാരണമായ ഓഫര്‍ പ്രഖ്യാപിച്ചു. പ്രസ്റ്റോയുടെ 12ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ചത്. വെറും 6,500 ദിര്‍ഹമിന് ഫ്രീസോണ്‍ ജനറല്‍ ട്രേഡിങ്ങ് ആന്റ് ഇ കൊമോഴ്‌സ് ലൈസന്‍സ് നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. അഞ്ച് ഷെയര്‍ ഹോള്‍ഡേഴ്‌സിനെ വരെ ഉള്‍പ്പെടുത്താവുന്ന സ്റ്റാമ്പ്ഡ് ലൈസന്‍സും ലീസ് എഗ്രിമെന്റും എം.ഒ.എയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ദുബൈയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഓഫറെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കമ്പനി സെറ്റപ്പ്, ലിക്വുഡേഷന്‍, പവര്‍ ഓഫ് അറ്റോണി, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ഷെയര്‍സെയില്‍ എഗ്രിമെന്റ്, ഓണ്‍ലൈന്‍ ഗവണ്‍മെന്റ് അപ്ലിക്കേഷനുകള്‍, അമെന്റ്‌മെന്റുകള്‍, കത്തുകള്‍, ഡോക്യുമെന്റ് ക്ലിയറന്‍സുകള്‍, ഐ.ഡി, മെഡിക്കല്‍ ടൈപ്പിങ്, വിസ,റെസിഡന്‍സി ടൈപ്പിങ്ങ് തുടങ്ങിയ സേവനങ്ങള്‍ വളരെ കൃത്യതയോടെ ഹിഡന്‍ ചാര്‍ജുകള്‍ ഒന്നുമില്ലാതെ ചെയ്തുകൊടുക്കുന്ന സ്ഥാപനമാണ് പ്രസ്റ്റോ.
കഴിഞ്ഞ 12 വര്‍ഷമായി ഇമാറാത്തി സ്‌പോണ്‍സറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്റ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുതാര്യമാണ്. പുതിയ ഓഫറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 971507783333 എന്ന നമ്പറില്‍ വിളിക്കാം.