അത്തോളി : സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അത്തോളി ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. സ്കൂളിലെ 8, 9 ക്ലാസുകളിലെ തിരഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്. ജില്ലാ പഞ്ചായത്ത് അംഗം – സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് – എ എം ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് – ടി എം അജിത കുമാരി , വി എച്ച് എസ് ഇ : പ്രിൻസിപ്പൽ – കെ ഫൈസൽ, അധ്യാപകരായ വിനീത ലക്ഷ്മി , കെ എം മണി, എൻ. ശ്രീരഞ്ജിനി , എക്സെസ് ജീവനക്കാരി – പി അഖില എന്നിവർ സംസാരിച്ചു മയക്ക് മരുന്നിന് അടിമയായ വിദ്യാർത്ഥിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയാണ് ഫ്ലാഷ് മോബിന്റെ പ്രമേയം. 9 – എ – ക്ലാസിലെ എ എസ് അശ്വിനിയുടെ നേതൃത്വത്തിൽ 20 കുട്ടികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. സ്കൂളിലെ ബി എഡ് ട്രെയിനികളായ എസ് അഞ്ജലി , എൻ. നിയതി , കെ. അലീഷ എന്നിവരാണ് പരിശീലകർ.