തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരമാണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷക്കാറ്റുകൾ ശക്തിപ്രാപിക്കുന്നതിനൊപ്പം കർണാടക തീരം മുതൽ തെക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.