കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങിയതായി പരാതി.റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ഇമെയിൽ ഐ.ഡി. ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്, സതേൺറെയിൽവേ ചെയർമാന്റെ പേരിൽ നിയമനോത്തരവു നൽകിയതായും തട്ടിപ്പിന് ഇരയായവർ പറയുന്നു.റെയിൽവെ സ്റ്റേഷനുകളിൽ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ ഘട്ടം ഘട്ടമായാണ് പലരിൽനിന്നായി ഈടാക്കിയത്. സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് റെയിൽവേയുമായി ബന്ധപ്പെട്ട കുറെ ഡാറ്റകൾ
അയച്ചുകൊടുക്കുകയും അവകടലാസിൽ പകർത്തി തിരിച്ചയക്കണമെന്നും നിർദേശിച്ചു.
ട്രെയിനിന്റെ പേരുകളും സമയങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളായിരുന്നു പകർത്തി
എഴുതി നൽകേണ്ടിയിരുന്നത്.തുടക്കത്തിൽ ഓൺലൈൻജോബ് എന്ന് ധരിപ്പിച്ചായിരുന്നു ഇത്. കൊവിഡ് കാലമായതിനാൽ വർക് അറ്റ് ഹോംഎന്ന് കരുതി ഉദ്യോഗാർഥി പ്രതിഫലമായി 25,000 രൂപ മുതൽ 35,000 രൂപ ഏതാനും മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി നൽകുകയും ചെയ്തു. മാന്യമായ പ്രതിഫലം ലഭിച്ചതോടെ ഉദ്യോഗാർഥികൾ ബന്ധുക്കളേയും സ്നേഹിതരെയുമെല്ലാം കണ്ണി ചേർക്കുകയായിരുന്നു. ഈ കണ്ണി മലബാറിലാകെ പടർന്നുപന്തലിക്കുകയും ചെയ്തു.
പിന്നീടാണ് വൻ തട്ടിപ്പ് നടന്നത്. മലബാർ ജില്ലകളിൽ നിന്ന് മാത്രമായി ചുരുങ്ങിയത്
അഞ്ഞൂറ് പേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇതര സംസ്ഥാനക്കാരും കബളിപ്പിക്കപ്പെട്ടതായുംവിവരമുണ്ട്. തട്ടിപ്പ് സംഘത്തിനെതിരെ കോഴിക്കോട്,മലപ്പുറം ജില്ലകളിലെ വിവിധപോലീസ് സ്റ്റേഷുകളിൽഉദ്യാഗാർഥികൾ പരാതി നൽകിയിട്ടുണ്ട്. എടപ്പാൾ സ്വദേശിനിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത്.
റെയിൽവേ ഉദ്യോഗസ്ഥയും റെയിൽ റിക്രൂട്ട്മെന്റ് ബോർഡ് മെമ്പറും എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്മുക്കം വല്ലത്തായ്പാറ, തിരുവമ്പാടി പൊന്നാങ്കയം സ്വദേശികളാണ് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത്. വല്ലത്താസ്പാറ സ്വദേശിയായ ഇടനിലക്കാരനാണ് വലിയ തുകകൾവാങ്ങിയിരുന്നതെന്ന് പറയുന്ന വീഡിയോയും പുറത്ത്
വന്നിട്ടുണ്ട്. ചെന്നൈയിലെ ഏജന്റിനാൽ കബളിപ്പിക്കപ്പെട്ടതായും ഇവർ പറയുന്നുണ്ട്.
ഇന്ത്യൻ റെയിൽവേയുമായി തട്ടിപ്പ് സംഘത്തിന് അടുത്ത ബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ
ഫോട്ടോയും ദുരുപയോഗപ്പെടുത്തിയിരുന്നതായി പാർട്ടി പ്രാദേശിക നേതൃത്വം അറിതിച്ചു.ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബിജെപി
ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ. കൃഷ്ദാസിനോടൊപ്പം നിൽക്കുന്ന പടം കാണിച്ചുകൊടുത്ത് ആളുകളുടെ വിശ്വാസം ഉറപ്പ് വരുത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്.സി. മോർച്ച് മുക്കം മണ്ഡലം പ്രസിഡന്റ് വല്ലത്തായാസ്വദേശി എം.കെ. ഷിജുവിനെപദവിയിൽ നിന്ന് സചെയ്തതായി ബിജെപി
നേതാക്കൾ അറിയിച്ചു. സംഭവം പുറത്ത് വന്നതോടെ കൂടുതൽ പേർ പരാതിയുമായി
രംഗത്തെത്തിയിട്ടുണ്ട്.