Saturday, December 21, 2024
HealthLatest

അർബുദ പ്രതിരോധത്തിന്‍റെ നേരനുഭവം പങ്കുവച്ച് കൂട്ടായ്മ 


കോഴിക്കോട്: അർബുദത്തെ പോരാടി തോൽപ്പിച്ചതിന്‍റെ തീക്ഷണമായ അനുഭവങ്ങൾ പങ്കുവച്ച് രോഗവിമുക്തർ ഒത്തു ചേർന്നു. പേടിച്ചോടേണ്ട രോഗമല്ല അർബുദമെന്നും സമചിത്തതയോടെ പ്രതിരോധിച്ചാൽ പൂർണമായും ഭേദമാക്കാവുന്നതാണെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. കാൻസർ സർവൈവേഴ്സ് ദിനാഘോഷത്തിന്‍റെ ഭാഗമായി അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും  സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് രോഗത്തെ പോരാടി തോൽപ്പിച്ചവർ അതിജീവനത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിച്ചത്. ബന്ധുക്കളും ആശുപത്രിയും നൽകുന്ന സ്നേഹവും കരുതലും രോഗത്തോടുള്ള പോരാട്ടാത്തിൽ സുപ്രധാനമാണന്ന് അതിജീവിതർ വ്യക്തമാക്കി. രോഗബാധിതർക്ക് പ്രചോദനാത്മകമായ നിർദേശങ്ങളും ചടങ്ങിലുണ്ടായി. ബിഎംഎച്ച് ഓഡിറ്ററിയത്തിൽ നടന്ന ചടങ്ങ് ആശുപത്രി ചെയർമാൻ ഡോ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫെസിലിറ്റി ഡയറക്ടർ കൃഷ്ണദാസ്. എം.എൻ, ഡോ. ശശിധരൻ. പി.ആർ, കവി മോഹനൻ പുതിയോട്ടിൽ, ഡോ. ധന്യ. കെ.എസ്, ഡോ. ഷൗഫീജ് പി.എം, ഇന്ദ്രേഷ് തുടങ്ങിയവർ സംസാരിച്ചു.അർബുദത്തെ അതിജീവിച്ചവർ അനുഭവങ്ങൾപങ്കുവച്ചു.‌ ചടങ്ങിനോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു.

Reporter
the authorReporter

Leave a Reply