Latest

‘മൈ കോൺടാക്ട് എക്സപ്റ്റ്’: വാട്സ്ആപ്പിലെ പുതിയ ഫീച്ചർ


പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘മൈ കോൺടാക്ട് എക്സപ്റ്റ്’ എന്ന പുതിയ ക്രമീകരണമാണ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഒരുക്കിയിട്ടുള്ളത്. പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ എന്നിവ ചിലരിൽ നിന്നും മറച്ചുവെക്കാൻ കഴിയുന്ന തരത്തിലുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. ‘മൈ കോൺടാക്ട് എക്സപ്റ്റി’ൽ വിശദാംശങ്ങൾ ആരിൽ നിന്നാണോ മറച്ചു വയ്ക്കേണ്ടത് അവരുടെ പേര് സെലക്ട് ചെയ്ത് അവരെ മാത്രം ഒഴിവാക്കാനാകും.

നിലവിൽ പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ എന്നിവ എല്ലാവർക്കും കാണാവുന്ന രീതിയിലോ കോൺടാക്ടിൽ മാത്രം ഉള്ളവർക്ക് കാണാവുന്ന തരത്തിലോ അല്ലെങ്കിൽ ആർക്കും കാണാൻ കഴിയാത്ത വിധത്തിലോ മാത്രം ക്രമീകരിക്കാനുള്ള സംവിധാനമാണ് ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉടൻ തന്നെ ഈ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.


Reporter
the authorReporter

Leave a Reply