Thursday, December 26, 2024
Art & CultureLatest

എം.എസ്‌. ബാബുരാജ് പുരസ്കാരങ്ങൾ സമ്മാനിച്ചു


സംഗീത സംവിധായകൻ എം.എസ്‌.ബാബുരാജ് അനുസ്മരണവേദിയുടെ
എം.എസ്.ബാബുരാജ് പുരസ്കാര സമർപ്പണം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ സമദ് മങ്കട അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, തിരക്കഥാകൃത്ത് പി.ആർ.നാഥൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫസലുൽഹഖ് പറമ്പാടൻ, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, രക്ഷാധികാരി എം.വി.കുഞ്ഞാമു, കലാസംവിധായകൻ മുരളി ബേപ്പൂർ, ആകാശവാണി അനൗൺസർ പ്രകാശ് കരുമല എന്നിവർ പ്രസംഗിച്ചു.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, എയറോസിസ് കോളേജ് എം.ഡി.ഡോക്ടർ ഷാഹുൽ ഹമീദ്, കെ.എക്സ്.ട്രീസ ടീച്ചർ, രജനി പ്രവീൺ, കലന്തൻ ബഷീർ, സുധീ കൃഷ്ണൻ, ജെഷീദ ഷാജി, രഘുനാഥൻ കൊളത്തൂർ, സുരേന്ദ്രൻ കൂത്താളി, തമ്പാൻ മേലാചാരി, മോളി ജോർജ്ജ് പാലക്കുഴി, സുമേഷ് ബാലുശ്ശേരി, കെ.സി.നിർമ്മല, മനോജ് പൂളക്കൽ, ഉഷ സി നമ്പ്യാർ എന്നിവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.യു.ആർ.എഫ്. നാഷണൽ റിക്കോർഡ് ലഭിച്ച
ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ കെ.എക്സ്.ട്രീസ ടീച്ചറെ പ്രത്യേകം ആദരിച്ചു.

Reporter
the authorReporter

Leave a Reply