നവീകരിച്ച കോഴിക്കോട് സിറ്റി പോലീസ് കാൻ്റീൻ ഉദ്ഘാടനം തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കോഴിക്കോട് സൗത്ത് മുൻ എം.എൽ.എ ഡോ. എം.കെ. മുനീറിൻ്റെ 2018- 19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും13 ലക്ഷം രൂപ ഉപയോഗിച്ചാണ് കാൻ്റീൻ നവീകരിച്ചത്. ഡോ. എം.കെ. മുനീർ എം.എൽ.എ. വിശിഷ്ടാതിഥിയായിരുന്നു.
ഡി.ഐ.ജി ആന്റ് കമ്മീഷണർ ഓഫ് പോലീസ് എ. അക്ബർ, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അമോസ് മാമൻ, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അബ്ദുൽ റസാഖ്, കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.