Thursday, December 26, 2024
Latest

കുള്ളന്റെ രോദനം കവിതാസമാഹാരം  പ്രകാശനം ചെയ്തു 


കോഴിക്കോട്: മാങ്കാവ് സ്വദേശിനി രത്‌നാ രാജുവിന്റെ പ്രഥമ കവിതാസമാഹാരം കുള്ളന്റെ രോദനം, കവിയും കേരള സാഹിത്യ അക്കാദമി മുന്‍ അവാര്‍ഡ് ജേതാവുമായ ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ പുസ്തകം ഏറ്റുവാങ്ങി. കവിതാരചനയ്ക്ക് നിരന്തര സാധകം അനിവാര്യമാണെന്നും രത്‌നാ രാജുവിന്റെ കവിതകളില്‍ കാല്‍പനികതയുടെ തെളിഞ്ഞ അന്തരീക്ഷമുണ്ടെന്നും കവി ശ്രീധരനുണ്ണി പറഞ്ഞു. ആഴ്ചവട്ടം സമൂഹമന്ദിരം ഹാളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു.
ഗൈനക്കോളജിസ്റ്റ് ഡോ. സുശീലാ രബീന്ദ്രനാഥ് മാങ്കാവിലെ വസ്ത്രവ്യാപാരി ഗോവിന്ദന്‍കുട്ടിക്ക് പുസ്തകം നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഓമനാ മധു, കഥാകൃത്തും സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്ററുമായ സുദീപ് തെക്കേപ്പാട്ട്, മാങ്കാവ് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. നാഗരത്‌നന്‍, മാങ്കാവിലെ വ്യാപാരി വ്യവസായി പ്രതിനിധി റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ജലീല്‍, ഡെന്റല്‍ സര്‍ജന്‍ ഡോ. ബീന, രത്‌നാ രാജു എന്നിവര്‍ സംസാരിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Reporter
the authorReporter

Leave a Reply