GeneralLatest

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്നുള്ള ദ്രാവകം കുടിച്ച് കുട്ടികള്‍ക്കു പൊള്ളലേറ്റു


കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് ആസിഡെന്ന് കരുതുന്ന ദ്രാവകം കുടിച്ച് പരിക്കേറ്റു. വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ ദ്രാവകം കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച്എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പുയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായക്കുപൊള്ളലേറ്റു. ഈ കൂട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.  കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ  മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണുപരിക്കേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. മദ്രസ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്.
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ഒരു പ്രത്യേകതരം ദ്രാവകം ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.

Reporter
the authorReporter

Leave a Reply