GeneralHealthLatest

ഡോ. കെ. മൊയ്തുവിന് കുറ്റ്യാടി പൗരാവലി സ്വീകരണം നല്‍കും


കുറ്റ്യാടി: ഐഎംഎയുടെ പ്രഥമ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സംരംഭക പുരസ്‌ക്കാരം നേടിയ ഡോ. കെ. മൊയ്തുവിന് കുറ്റ്യാടി പൗരാവലി സ്വീകരണം നല്‍കുന്നു. മാര്‍ച്ച് ആദ്യവാരം കുറ്റ്യാടി ഐഡിയല്‍ കോളെജില്‍വെച്ചാണ് പരിപാടി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കെ. മുരളീധരന്‍ എംപി, കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ, ഒ.ടി നഫീസ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്വാഗതസംഘം ചെയര്‍മാനായി ഒ.ടി നഫീസയെയും കണ്‍വീനറായി ടി.എം അമ്മതിനെയും തെരഞ്ഞെടുത്തു.  കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎലല്‍എയാണ് മുഖ്യരക്ഷാധികാരി. ട്രഷറര്‍: പി.പി ആലിക്കുട്ടി. കോഡിനേറ്റര്‍: ജമാല്‍ കോരങ്കോട്ട്. രക്ഷാധികാരികള്‍: ടി.കെ മോഹന്‍ദാസ്, എ.സി മജീദ്, ഡോ. കെ. മൂസ, ഒ.വി ലത്തീഫ്.  വൈസ് ചെയര്‍: കെ.പി നൂറുദ്ദീന്‍, ശ്രീജേഷ് ഊരത്ത്, കെ.പി വത്സന്‍, റഫീക്ക് ഓര്‍മ, വി.കെ ഇബ്രാഹിം, വി. നാണു, ഒ.സി കരീം. ജോ: കണ്‍വീനര്‍: കെ. കുട്ട്യാലി, കിണറ്റുംകണ്ടി അമ്മദ്, ഒ.പി മഹേഷ്, വാഴയില്‍ ബാലന്‍, സി.എച്ച് മൊയ്തു, സി. സുബൈര്‍. ഉപസമിതി: കെ.പി അഷറഫ്, ജമാല്‍ കുറ്റ്യാടി, ഹരീന്ദ്രന്‍ ഗംഗ.

Reporter
the authorReporter

Leave a Reply