പിഎസ് സി ഡിഗ്രി ലെവൽ പരീക്ഷ സൗജന്യ പരിശീലനം
പി എസ് സി നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എംപ്ലോയിമെന്റ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 ന് മുമ്പ് പേര്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2376179 എന്ന നമ്പറില്‍ ബന്ധപ്പെടുക.
അഡോബി സോഫ്റ്റ് വെയറുകൾ വീട്ടിലിരുന്ന് പഠിക്കാം
അഡോബി സോഫ്റ്റ് വെയറുകളായ ഫോട്ടോഷോപ്പ്, പ്രിമീയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്റ്റ്, ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറിലൈന്‍ എന്നിവ വീടുകളിലിരുന്നു പഠിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി .
26 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ബിരുദധാരികളായ യുവതികള്‍ക്കാണ് അവസരം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/ course/graphic-designer/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
വടകര താലൂക്കിലെ ആയഞ്ചേരി പൊന്മേരി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷ ഫോം ഓഫീസില്‍ നിന്നും മലബാര്‍ ദേവസം ബോര്‍ഡിന്റെ www.malabardevaswom.kerala. gov.in വെബ്‌സൈറ്റിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0490 – 2321818 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മണ്ണ് ലേലം
പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുളള ചുവന്ന മണ്ണിന്റെ പുനര്‍ലേലം ഫെബ്രുവരി രണ്ട് ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാലക്കാടി അങ്ങാടിയില്‍ നടക്കും.
അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകൾ – അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് സോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി ജനുവരി 31. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്എസ്എല്‍സി/പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നം: 04712325102. https://srccc.in/download/ prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ : 9447276815, 7012649185, 9539157337, 0495 2296200, 8594042990.