കോഴിക്കോട്: ഇന്ത്യയിലെ തന്നെ പ്രമുഖയാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടുമായ സി. നരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ ഉഷ (റിട്ടയേഡ് ഡപ്യൂട്ടി ഡയക്ടർ ട്രഷറി)മക്കൾ ഡോ. ഗംഗ, ഗായത്രി .അച്ഛൻ പരേതനായ ഡോ.കെ വി സി നാരായണൻ നായർ, അമ്മ പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ രാമദാസ് , സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശൻ, രാജൻ, ജാതവേദൻ,
മൂന്ന് ദിവസം മുൻപ് ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്നു 4 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.സമൂഹത്തിലെ വിവിധ മേഖലയിൽ പെട്ടവർ അന്ത്യാഞ്ജലിയർപ്പിച്ചു.
ഉത്തരേ ന്ത്യൻ ദക്ഷിണേന്ത്യൻ യാത്രകൾ സാധാരണക്കാർക്ക് സാധ്യമായ നിരക്കിൽ നരേന്ദ്രൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഹിമാലയ യാത്ര സംഘാടനത്തിലും ഇദ്ധേഹം മുൻപന്തിയിലായിരുന്നു.
സി.നരേന്ദ്രന്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു
ആത്മീയ യാത്രാ സംഘടകനും വിവേകാനന്ദ ട്രാവൽസിന്റെ എംഡിയുമായ സി.നരേന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ശബരിമല തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമാവുന്ന രീതിയിൽ വർഷങ്ങളായി സർവ്വീസ് നടത്തുന്ന വിവേകാനന്ദ ട്രാവൽസ് കേരളത്തിലെ ആധ്യാത്മിക തീർത്ഥാടന രംഗത്ത് വലിയ മാറ്റത്തിനാണ് വഴിവെച്ചത്. ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വൈകാരികമായ ബന്ധമുള്ള വിവേകാനന്ദ ട്രാവൽസിന്റെ അമരക്കാരൻ എന്ന നിലയിലും ദേശീയ പ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പമുള്ള വ്യക്തി എന്ന നിലയിലും നരേന്ദ്രന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു