തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ സർക്കാറിനെതിരെ വിമർശനവുമായി എൻഎസ്എസ് . സർക്കാറിൻ്റെ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ ആകില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. കോളേജുകളിൽ കൂട്ടത്തോടെ രോഗം പടരുമ്പോഴും പരീക്ഷമാറ്റാനോ കോളേജ് അടക്കാനോ തയ്യാറാകുന്നില്ല. അതിനിടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നത് അത്യന്തം പ്രതിഷേധാർഹമാണ്. അടിയന്തിരമായി കോളേജുകൾ അടച്ചിടണമെന്നും എൻഎസ്എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു