GeneralLatest

കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്തു; രണ്ട് പേരുടെ നില ഗുരുതരം


കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് അപകടം . പൊറ്റമലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. എടക്കാട് സ്വദേശി സുമേഷ്, വെള്ളി പറമ്പ് സ്വദേശികളായ അബിത്, നിഖിൽ അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തില്‍ മതിലും കാറും പൂർണമായും തകർന്നു.


Reporter
the authorReporter

Leave a Reply