കുന്ദമംഗലം: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ജനുവരി 2ന് കുന്ദമംഗലത്ത് നടക്കുമെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഞായറാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി അന്തരിച്ച കുന്ദമംഗലം കോടതിയിലെ അഡ്വ.ക്ലർക്കായിരുന്ന വി.പി വേലായുധൻ്റെ ഫോട്ടോ വെള്ളിയാഴ്ച വൈകുന്നേരം ബാർ കൗൺസിൽ ഹാളിൽ അനാഛാദനം ചെയ്യും.
സമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 1 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരനും കവിയും ഗാന രചയിതാവുമായ പി.കെ ഗോപി ഉദ്ഘാടനം ചെയ്യും. തുടർന്ന് കാലിക്കറ്റ് പെർഫോമിങ്ങ് ഗ്രൂപ്പിൻ്റെ അഷിത വിനോദ് കൂടത്തായി നയിക്കുന്ന നാടൻ പാട്ടും മാജിക് ഷോയും നടക്കും.
വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബാബു നെല്ലൂളി, വൈസ് ചെയർമാൻ വി.അനിൽകുമാർ, ജനറൽ കൺവീനർ എ. സൂരജ്, കെ.സുന്ദരൻ, എ.കെ ഷൗക്കത്തലി, തളത്തിൽ ചക്രായുധൻ എന്നിവർ സംബന്ധിച്ചു