Sunday, December 22, 2024
GeneralLatestPolitics

‘ഷാനിന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിൽ’; ആരോപണവുമായി പോപുലർ ഫ്രണ്ട്


കോഴിക്കോട്: ഷാൻ വധക്കേസിലെ പ്രതികൾ സേവാഭാരതിയുടെ ആംബുലൻസിലാണ് രക്ഷപ്പെട്ടതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാൻ കൊല്ലപ്പെട്ടത് എന്നും കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ബിജെപി ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുകയാണ് എന്നും സത്താർ പറഞ്ഞു. ’24 സ്ഥലങ്ങളിൽ ഭീകരപ്രവർത്തനം നടക്കുന്നു എന്നാണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പേരെടുത്തു പറഞ്ഞത്. ഇവിടെയെല്ലാം മുസ്ലികള്‍ക്കെതിരെ കലാപങ്ങളുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെന്ന് ഞങ്ങൾ സംശയിക്കുന്നു. അതിനായി നുണ പ്രചാരണം നടത്തുകയാണ്. നിരന്തരമായി ഇത് ആവർത്തിക്കുന്നു. ആലപ്പുഴയിൽ ആംബുലൻസിൽ വന്ന് കലാപമുണ്ടാക്കി എന്ന് പറയുന്നു. ഷാന്റെ മയ്യിത്ത് കൊണ്ടു പോയ ആംബുലൻസിനെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഷാന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിലാണ്.’ – സത്താർ ആരോപിച്ചു.


Reporter
the authorReporter

Leave a Reply