Sunday, December 22, 2024
LatestLocal NewsPolitics

ഭയപ്പെടുത്തി കീഴ്പെടുത്താനാവില്ല;പിഎഫ്ഐ അതിക്രമത്തിന് മുന്നില്‍ മുട്ടുമടക്കില്ല-അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട് :കേരളത്തില്‍ പിഎഫ്ഐ ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.ക്രൂരമായ കൊലപാതകങ്ങളിലൂടെ ഭയപ്പെടുത്തി കീഴ്പെടുത്താനുളള ശ്രമം ഈ രാജ്യത്ത് വിലപ്പോവില്ല.പിഎഫ്ഐ ഭീഷണി സമൂഹത്തിന്‍റെ സമാധാനത്തിന്‍റെ മരണമണിയാണ് മുഴക്കുന്നത്.ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത യോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലമായെന്നും സജീവന്‍ ചൂണ്ടിക്കാട്ടി.ആലപ്പുഴയില്‍ അഡ്വ.രഞ്ജിത് ശ്രീനിവസനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി കോഴിക്കോട്ട് നടത്തിയ പ്രതിഷേധമാര്‍ച്ച് മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആര്‍എസ് എസ് മഹാനഗര്‍ കാര്യവാഹ് കെ.കെ.ബൈജു പ്രസംഗിച്ചു.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ ,ഉത്തര മേഖല ട്രഷറർ ടി. വി. ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി,
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, യുവമോർച്ച ജില്ല പ്രസിഡന്റ് ടി. റിനീഷ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി,
ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, സൗത്ത് മണ്ഡലം പ്രസിഡന്റ് വിജയകൃഷ്ണൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹ്ലാദൻ,പുതിയറ മണ്ഡലം പ്രസിഡന്‍റ് ടി.പി.ദിജില്‍,ഷിനു പിണ്ണാണത്ത്,പി.രമണിഭായ്,കൗൺസിലർമാരായ സരിത പറയേരി, ശിവപ്രസാദ്, രമ്യ സന്തോഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


Reporter
the authorReporter

Leave a Reply