Thursday, December 26, 2024
GeneralHealthLatest

മരുന്ന് ആഹാരമല്ല – അഖില കേരള പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ


കോഴിക്കോട്;ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ആളുകൾ/രോഗികൾ ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് വാങ്ങി കഴിക്കുകയും, രോഗം മൂർച്ഛിക്കാൻ കാരണം ആവുകയും, അതുവഴി വൈദ്യ ശാസ്ത്രത്തിനു തന്നെ പേരുദോഷം വരുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, മരുന്ന് ആഹാരമല്ല എന്നും, അത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം സ്വീകരിക്കേണ്ടതാണെന്നും, പൊതുവെ പൊതുജനങ്ങളെയും, വിശിഷ്യ വളർന്നു വരുന്ന തലമുറയായ കുട്ടികളെ ബോധവൽക്കാരിക്കാനുള്ള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, മുക്കം KMCT ആയുർവേദ കോളേജിന്റെയും പദ്ധതിയായ “മരുന്ന് ആഹാരമല്ല” എന്നതിന്റെ ഭാഗമായി ഹൈ സ്കൂൾ & ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി അഖില കേരള പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുന്നു.
First Prize : ₹3000
Second Prize : ₹2000
Third Prize : ₹1000
Public’s Choice : ₹2000 (തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റേഴ്സ്, AMAI കോഴിക്കോട് ജില്ലയുടെ ഫേസ്ബുക്ക് പേജിൽ post ചെയ്യുകയും, ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്ന പോസ്റ്ററിന്)
 നിയമാവലി
ഹൈ സ്കൂൾ അല്ലെങ്കിൽ ഹയർ സെക്കന്ററി വിദ്യാർത്ഥി ആയിരിക്കണം
പോസ്റ്റർ വിഷയത്തിലൂന്നിയുള്ളതാകണം
വരച്ചതോ, ഡിജിറ്റലോ ആവാം
പോസ്റ്റർ നിർമാണ ശേഷം അതിന്റെ ചിത്രവും, പേര്, സ്കൂൾ, ക്ലാസ്സ്‌, പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ 9037844430 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക
അവസാന തിയതി 2021 ഡിസംബർ 15
വളർന്നു വരുന്ന തലമുറയിലെ കുട്ടികളാണ് നാളത്തെ പൗരന്മാർ. അതുകൊണ്ട് രോഗത്തിന്റെയും, ചികിത്സയുടേയുമൊക്കെ പ്രാധാന്യം അവർ മനസിലാക്കാനും, ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളിലേക്ക് കുട്ടികൾ കടന്നു പോകുന്നത് ചെറുപ്പത്തിലേ തടയുക എന്ന ഉദ്ദേശം കൂടി കണക്കിലെടുത്താണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, KMCT ആയുർവേദ മെഡിക്കൽ കോളേജും ഒന്നിച്ചു ഇങ്ങനെയൊരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.
 ഡോ. അഞ്ജു ഡിപിൻ
പ്രോഗ്രാം കോർഡിനേറ്റർ 9048562990
 മിസ്സ്‌. രേവതി. ടി. എം
പ്രോഗ്രാം കോർഡിനേറ്റർ 7025361968
 ഡോ. കെ. എസ്സ്. വിമൽ കുമാർ
പ്രസിഡന്റ്‌, AMAI കോഴിക്കോട് 9037844430
 ഡോ. റോഷ്‌ന സുരേഷ്
സെക്രട്ടറി, AMAI കോഴിക്കോട് 8606776476

Reporter
the authorReporter

Leave a Reply