പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചും ആദിവാസി വിഭാഗങ്ങൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും അന്വേഷിക്കാൻ ബിജെപി സംഘം മൂന്നിന് അട്ടപ്പാടി സന്ദർശിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാറും അടങ്ങിയ സംഘം കാലത്ത് 8.30ന് അട്ടപ്പാടിയിലെത്തും. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെഎസ് രാധകൃഷ്ണൻ,റിട്ട: ഹൈക്കോടതി ജഡ്ജസ് രവീന്ദ്രൻ
മുൻ വനിതാകമ്മീഷൻ അംഗവും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ.പ്രമീളാ ദേവി, ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് എന്നിവരടങ്ങുന്നതാണ് ബിജെപി സംഘം.