കുറ്റ്യാടി : ഉച്ചഭക്ഷണ കണ്ടിജൻസി തുക വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട് ടും ഉച്ച ഭക്ഷണം സാമൂഹിക അടുക്കള സമ്പ്രദായം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി , ഡിജിഇ എന്നിവർക്ക് കത്തയച്ചു.
കെ പി പി എച്ച് എ ജില്ലാ അസി സെക്രട്ടറി ജിജി കെ. കെ ഉദ്ഘാടനം ചെയ്തു . കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ വിശ്വനാഥൻ ടി.പി കെ.പി.പി.എച്ച്.എ സബ്ജില്ലാ പ്രസിഡണ്ട് ദിനേശൻകെ പി, സബ് ജില്ലാ സെക്രട്ടറി അഷ്‌റഫ്. ഇ പി.കെ.സുരേഷ്, അബ്ദുറസാഖ് പി , വരുൺ കുമാർ ജി, ജമാൽ കെ.കെ എന്നിവർ നേതൃത്വം നൽകി