GeneralLatestsports

സന്തോഷ് ട്രോഫിയില്‍  കേരളത്തിന്  വിജയത്തുടക്കം;ലക്ഷദ്വീപിനെതിരെ ഗോള്‍മഴ

Nano News

കൊച്ചി: സന്തോഷ് ട്രോഫിയില്‍  കേരളത്തിന്  വിജയത്തുടക്കം. കലൂര്‍ സ്റ്റേഡിയത്തില്‍  ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ഗോള്‍ നേടി. ഒരുഗോള്‍ ലക്ഷദ്വീപിന്റെ ദാനമായിരുന്നു.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ കേരളം മുന്നിലെത്തി. പെനാല്‍റ്റിയിലൂടെ നിജോയാണ് കേരളത്തിനായി ഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ ജെസിനിലൂടെ കേരളം ലീഡുയര്‍ത്തി. പിന്നാലെ ലക്ഷദ്വീപ് ക്യാപ്റ്റന്‍ ഉബൈദുള്ള ചുവപ്പുകാര്‍ഡുമായി പുറത്തായതും ആതിഥേയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. മൂന്നാം ഗോള്‍ ലക്ഷദ്വീപിന്റെ ദാനമായിരുന്നു.

82-ാം മിനിറ്റില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി. ഇത്തവണ രാജേഷിന്റെ ഈഴമായിരുന്നു. ഇഞ്ചുറി സമയത്ത് മധ്യനിര താരം അര്‍ജുന്‍ ജയരാജ് പട്ടിക പൂര്‍ത്തിയാക്കി.

വെള്ളിയാഴ്ച പോണ്ടിച്ചേരിയ്‌ക്കെതിരെയും ഞായറാഴ്ച ആന്‍ഡമാനെതിരെയുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങള്‍. ഗ്രൂപ്പിലെ വിജയി ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കും.

22 അംഗ ടീമുമായാണ് കേരളം ടൂര്‍ണമെന്റിനെത്തിയത്. 13 പേര്‍ പുതുമുഖങ്ങളാണ്. പരിശീലക സംഘത്തിലും മാറ്റമില്ല. പരിചയ സമ്പന്നരും പുതുമുഖങ്ങളും അടങ്ങിയ ടീമില്‍ പൂര്‍ണ പ്രതീക്ഷയെന്ന് കോച്ച് ബിനോ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.


Reporter
the authorReporter

Leave a Reply